അഹ്‌മദിയാക്കളും മുസ്‌ലിംകളും
ചോദ്യം :

അഹ്മദിയ്യാക്കളില്‍ (ഖാദിയാനി) പെട്ടവര്‍ക്കു കുടുംബാംഗങ്ങളോ മറ്റുള്ളവരോ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്‌? മതനിയമങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്ന വിവാഹം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ അവരോടുള്ള നിലപാട്‌ എന്തായിരിക്കണം?

ഉത്തരം :

മുഹമ്മദ്‌നബി(സ) അന്തിമ പ്രവാചകനാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലും അദ്ദേഹത്തിന്‌ ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന്‌ പ്രാമാണികമായ ഹദീസുകളിലും വ്യക്തമാക്കിയിട്ടുള്ളതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്മദ്‌ എന്നയാള്‍ പ്രവാചകനാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഖാദിയാനികള്‍. ഇക്കാരണത്താല്‍ അവരെ മുസ്‌ലിംകളായി ഗണിക്കാന്‍ പറ്റില്ലെന്നാണ്‌ മുസ്‌ലിംലോകത്തെ പ്രമുഖ പണ്ഡിതന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. ഒരു മുസ്‌ലിം സ്‌ത്രീയെ ഒരു ഖാദിയാനിക്ക്‌ നികാഹ്‌ ചെയ്‌തുകൊടുക്കാവുന്നതുമല്ല. ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മുസ്‌ലിംകള്‍ക്ക്‌ മാത്രം ബാധകമായിട്ടുള്ളതാണ്‌.

4 comments:

സത്യാന്വേഷി said...

മുഹമ്മദ് നബി (സ) അന്തിമ പ്രവാചകന്‍ ആണെന്ന് വിശുദ്ധ ഖുര്‍‍ആനിലില്ല. അദ്ദേഹത്തിനുശേഷം മുഹമ്മദീ ഉമ്മത്തില്‍ പ്രവാചകന്‍ വരുന്നതിനെ നിഷേധിക്കുന്ന പ്രാമാണികമായ ഹദീസുകളും ഇല്ല. മറിച്ച്, മുഹമ്മദീ ഉമ്മത്തില്‍ പ്രവാചകന്‍ വരും എന്ന് വിശുദ്ധ ഖുര്‍‌ആനും ഹദീസുകളും വ്യക്തമായി പറയുന്നുമുണ്ട്.

അബ്ദുല്‍ ഹമീദ് സാഹിബ്, താങ്കള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം, പക്ഷേ, അല്ലാഹുവിന്‍റെ പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

The Truth said...

If you really meant for it as your name reads, insha Allah you will find it the truth.
Prophet Muhammed ( PBUH) is the final messenger of Allah.

സത്യാന്വേഷി said...

The Truth,
i have tried a lot, but i couldn't find any proof from the Holu Qur-An pertaining to this issue. Please help me if you can.

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് said...

@ സത്യാന്വേഷി :- These are the Proofs from Quran & Hadeeth

Muhammad is not the father of any man among you, but he is the Messenger of God and the last (end) of the Prophets. And God is Ever All-Aware of everything. (Quran 33:40)

(1) Volume 4, Book 56, Number 661: Narrated Abu Huraira: The Prophet said, "The Israelis used to be ruled and guided by prophets: Whenever a prophet died, another would take over his place. There will be no prophet after me, but there will be Caliphs who will increase in number." The people asked, "O Allah's Apostle! What do you order us (to do)?" He said, "Obey the one who will be given the pledge of allegiance first. Fulfil their (i.e. the Caliphs) rights, for Allah will ask them about (any shortcoming) in ruling those Allah has put under their guardianship."


(2) Volume 4, Book 56, Number 732: Narrated Jubair bin Mutim: Allah's Apostle said, "I have five names: I am Muhammad and Ahmad; I am Al-Mahi through whom Allah will eliminate infidelity; I am Al-Hashir who will be the first to be resurrected, the people being resurrected there after; and I am also Al-'Aqib (i.e. There will be no prophet after me)."


(3) Volume 4, Book 56, Number 735: Narrated Abu Huraira: Allah's Apostle said, "My similitude in comparison with the other prophets before me, is that of a man who has built a house nicely and beautifully, except for a place of one brick in a corner. The people go about it and wonder at its beauty, but say: 'Would that this brick be put in its place!' So I am that brick, and I am the last of the Prophets."

Post a Comment