രോഗങ്ങളുടെ കൂട്ടത്തില്‍ പനിക്കുള്ള മൌലികത എന്താണ്? വായനക്കാര്‍ ഇങ്ങനെയൊരു ചോദ്യത്തെ മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാകാന് സാധ്യത കുറവാണ്. നമ്മെ ഏറെ ക്ഷീണിപ്പിക്കുന്ന പനിയുടെ മൌലികതയെ സംബന്ധിച്ച് സംസാരിക്കുന്നതു തന്നെ അസംബന്ധമാണെന്നായിരിക്കാം പല വായനക്കാരും കരുതുന്നത്. എന്നാല്‍ പനിക്ക് ശ്രദ്ധേയമായ ഒരു മൌലികതയുണ്ടെന്നതാണ് സത്യം. പനി ഒരു `കണ്ടം മുണ്ടം– രോഗമല്ല, അഥവാ ശരീരത്തിലെ കോടാനുകോടി കോശങ്ങളെ മൊത്തമായി ബാധിക്കുന്ന ഹോളിസ്റ്റിക് (സമഗ്ര) രോഗമാണത്. `ഹോളിസ്റ്റിക് ഡിസീസ് എന്നൊരു പദപ്രയോഗത്തിന് അംഗീകൃത ആരോഗ്യശാസ്ത്രത്തില്‍ സാധുതയുണ്ടോയെന്ന് ഉറപ്പില്ല. ചില പ്രത്യേക അവയവങ്ങളെയോ ഗ്രന്ഥികളെയോ മാത്രം ബാധിക്കുന്ന രോഗങ്ങളെ `ഫ്രാഗ്മെന്റഡ് അഥവാ `സൂപ്പര്‍ സ്പെഷ്യല്‍റ്റി എന്ന വകുപ്പിലാണ് ഉള്‍പ്പെടുത്താറുള്ളത്. മുറിവോ ഒടിവോ പറ്റിയ ഭാഗത്ത് കേന്ദ്രീകരിക്കുന്ന പനിയില്‍ പോലും യഥാര്‍ഥത്തില്‍ ശരീരം മൊത്തമായി പങ്കുചേരുന്നുണ്ട്.
നമ്മുടെ എഴുത്തുകാരും പ്രസംഗകരും ഇടക്കിടെ ഉദ്ധരിക്കാറുള്ള പ്രസിദ്ധമായ ഒരു നബിവചനത്തില്‍ ഈ വിഷയം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കെട്ടുറപ്പുള്ള ഇസ്ലാമിക സമൂഹത്തില്‍ ആര്‍ക്കെങ്കിലും രോഗമോ പരിക്കോ ബാധിച്ചാല്‍ മറ്റുള്ളവരെല്ലാം അയാളുടെ വിഷമത്തില്‍ പങ്കുചേരുന്നതിനെ സംബന്ധിച്ചാണ് പ്രസ്തുത ഹദീസില്‍ പറയുന്നത്. ഒരു അവയവത്തിന് പരിക്കോ മുറിവോ സംഭവിച്ചാല്‍ അതിനോടൊപ്പം ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ അഥവാ ശരീരം മൊത്തമായി ഉറങ്ങാതിരിക്കുകയും പനി അനുഭവിക്കുകയും ചെയ്യുന്നതിനോടാണ്, വിശ്വാസികളുടെ സമൂഹത്തിലെ ഓരോ അംഗത്തിന്റെയും സഹാനുഭൂതിയെ നബി(സ) ഉദാഹരിച്ചത്. ശരീരകോശങ്ങളാകെ പനിയില്‍ പങ്കുചേരുന്നതിനെ ശരീരത്തിന്റെ തകര്‍ച്ചയില്‍ അവ പങ്കുചേരുന്നതായിട്ടല്ല സൌഖ്യത്തിന്റെ വീണ്ടെടുപ്പിനായി അവ സൃഷ്ടിപരമായ പങ്ക് നിര്‍വഹിക്കുന്നതായിട്ടാണ് ഹദീസ് സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍ പനിയുടെ റോള്‍ ശരീരത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയല്ല; തകര്‍ച്ചയില്‍ നിന്ന് മോചിപ്പിക്കുകയാണ്.
പനിയെ സംബന്ധിച്ച അടിസ്ഥാനമില്ലാത്ത ഭയത്തില്‍ നിന്ന് മോചനം ലഭിക്കുകയും, പനിയിലൂടെ അല്ലാഹു ഉദ്ദേശിച്ച ഐഹികവും പാരത്രികവുമായ നന്മകള് നിറവേറിക്കിട്ടുകയും, പനി മാറുന്ന മുറയ്ക്ക് ശരീരം കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ വകയായി കൃത്രിമമായി എന്തെങ്കിലും പ്രവര്‍ത്തനമോ രാസൌഷധ പ്രയോഗമോ ആവശ്യമില്ല. ഭയങ്കരമായ പനിപ്പേടി സമൂഹത്തില്‍ നിന്ന് നീങ്ങുക മാത്രമേ വേണ്ടതുള്ളൂ. പക്ഷെ, മരണഭയമാണ് ഏറ്റവും മാരകമായ ഘടകം എന്ന യാഥാര്‍ഥ്യം ഇന്നത്തെ സ്ഥിതിക്ക് സമൂഹത്തിലെ ഏത് വിഭാഗത്തെ ബോധ്യപ്പെടുത്തുന്നതും അത്യന്തം പ്രയാസകരമാണ്. ഒരു സമൂഹത്തിന്റെ ബലഹീനതക്ക് നിദാനമായി നബി(സ) ചൂണ്ടിക്കാണിച്ച രണ്ടു കാര്യങ്ങളില്‍ ഒന്ന് ഇഹലോകത്തോട് ഏറെ സ്നേഹം തോന്നലും മറ്റൊന്ന് മരണത്തോട് വെറുപ്പ് തോന്നലുമാണ്.
നബി(സ) ഏതൊരു രോഗിയെ സന്ദര്‍ശിക്കുമ്പോഴും `ലാബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ് എന്ന് പറയാറുണ്ടായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ 3347 നമ്പര്‍ ഹദീസില്‍ കാണാം. `സാരമില്ല; സുഖപ്പെട്ടുകൊള്ളും എന്ന് ആശ്വസിപ്പിക്കാനാണ് അങ്ങനെ പറഞ്ഞിരുന്നതെന്നാണ് ചിലര്‍ വിശദീകരിക്കാറുള്ളത്. ത്വഹൂര്‍ എന്ന പദത്തിന്റെ അര്‍ഥം `ഏറ്റവുമധികം ശുദ്ധീകരിക്കാന്‍ കഴിവുള്ളത് എന്നാണ്. രോഗിക്ക് ശുദ്ധീകരണം നല്‍കുന്നത് എന്നുതന്നെ വിവക്ഷ ആയിരിക്കാനാണ് സാധ്യത. ഏതൊരു രോഗിയുടെയും സത്ത ആത്മാവും മനസ്സും ശരീരവും ചേര്‍ന്നതാണല്ലോ. അപ്പോള്‍ ഹദീസ് പ്രകാരം ഏതു രോഗവും രോഗിയുടെ ആത്മാവിനോ മനസ്സിനോ ശരീരത്തിനോ ശുദ്ധീകരണത്തിന് വഴിയൊരുക്കുന്നതാണ്. ശമനാതീതം എന്ന് പല രോഗങ്ങളെയും ഭിഷഗ്വരന്മാര് വിശേഷിപ്പിക്കാറുണ്ടെങ്കിലും പല രോഗങ്ങളെയും ആ അവസ്ഥയിലെത്തിക്കുന്നത് രോഗബാഹ്യമായ പല നിമിത്തങ്ങളാണ്. തെറ്റായ ജീവിതരീതികള്‍ തിരുത്തുകയും, മനസ്സിനെ ഭയത്തില്‍ നിന്നും സംഘര്‍ഷത്തില്‍ നിന്നും മുക്തമാക്കുകയും ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഗുരുതരമായ രോഗങ്ങളില്‍ നിന്നുപോലും പൂര്‍ണമായ മോചനം ലഭിക്കാറുണ്ട്. പൂര്‍ണമായ ശുദ്ധീകരണ(ഉല©ീഃശരമശേീി) മാണല്ലോ പൂര്ണശമനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം.
എന്തൊക്കെയാണെങ്കിലും രോഗങ്ങള്‍ക്കു തന്നെ ശമനസഹായകമായ ശുദ്ധീകരണ ശേഷിയും ഉണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, ഭിഷഗ്വരസമൂഹം ഉള്‍പ്പെടെയുള്ള വിദ്യാസമ്പന്നര്‍ക്കുപോലും ഏറെ പ്രയാസമായിരിക്കും. ഉപര്യുക്ത ഹദീസില്‍, പനികൊണ്ട് അവശനും വിവശനുമായ ഒരു ഗ്രാമീണ അറബിയെ നബി(സ) സന്ദര്‍ശിച്ച സംഭവം വിവരിച്ചിട്ടുണ്ട്. പതിവുപോലെ ആ രോഗിയോടും നബി(സ) പറഞ്ഞു: `ലാ ബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്. പക്ഷെ, അയാളുടെ മറുപടി നിരാശാജനകമായിരുന്നു. `ശുദ്ധീകരിക്കുന്നതോ? അല്ല, ഏറെ പ്രായമുള്ള ഈ വയസ്സന്റെ ശരീരത്തിലൂടെ പനി ആളിപ്പടരുകയാണ്. എന്നെ അത് ശ്മശാനത്തിലെത്തിക്കും. അപ്പോള്‍ നബി(സ) പറഞ്ഞു: ``എങ്കില്‍ അങ്ങനെ തന്നെ.
മരണം നടക്കാന്‍ പ്രകടമായ യാതൊരു രോഗവും ഉണ്ടാകണമെന്നില്ല. നടക്കുന്നതിനിടയിലും സംസാരിക്കുന്നതിനിടയിലും കളിക്കും ജോലിക്കുമിടയിലും ആളുകള്‍ മരിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ പലപ്പോഴും നാം വായിക്കാറുണ്ട്. അതി ദീര്‍ഘകാലം രോഗശയ്യയില്‍ കിടന്നശേഷം മരിക്കുന്നവരും ഏറെയുണ്ട്. കാന്‍സര്‍ ശമനാതീത ഘട്ടത്തിലെത്തിയ ശേഷം ഒരു വ്യാഴവട്ടത്തോളമായി വലിയ കുഴപ്പം കൂടാതെ ജീവിക്കുന്ന ഒരു രോഗിയെ ഈ ലേഖകന്‍ നേരിട്ടറിയാം. നമ്മില്‍ പലര്‍ക്കും അനേകം തവണ പനി ബാധിച്ചിട്ടുണ്ടാകാം. നൂറു കണക്കില്‍ തവണ പനി ബാധിച്ചവര്‍ പോലുമുണ്ടാകാം. പതിനാല് നൂറ്റാണ്ടു മുമ്പത്തെ ഒരു ഗ്രാമീണ അറബിയുടെ മരണഭയം നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. നമ്മുടെ കൂട്ടത്തിലും ഏറെ പനിപ്പേടിയുള്ളവര് ധാരാളമുണ്ടല്ലോ. അതുകൊണ്ടുതന്നെയായിരിക്കാം, പനിയെ സംബന്ധിച്ച ഒരു താത്വിക വിശകലനം ആ വൃദ്ധന്റെ മേല്‍ നബി(സ) അടിച്ചേല്പിക്കാതിരുന്നത്. എന്നാലും പനി ഏറെ ശുദ്ധീകരണ ശേഷിയുള്ളതാണെന്ന ആശയം അവിടുന്ന് ഒരിക്കലും തിരുത്തിയില്ല എന്ന കാര്യം ശ്രദ്ധേയമത്രെ.
ഇതെഴുതുന്നതിനിടെ ലോകാരോഗ്യസംഘടന ലോകരാഷ്ട്രങ്ങളിലെ ഉന്നത ആരോഗ്യ വിദഗ്ധരെ വിളിച്ചുകൂട്ടി പന്നിപ്പനി ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പനിയുടെ മരുന്നിനു വേണ്ടിയുള്ള ഗവേഷണം ഊര്ജിതമാകാനും, മരുന്ന് നിര്‍മാണവും വിതരണവും വിപുലമാകാനും ഈ പ്രഖ്യാപനം അനിവാര്യമാണെന്നത്രെ ലോകസംഘടനയുടെ നിലപാട്! ലോകത്താകെ ഈ പനി മൂലം ഇരുന്നൂറോ മൂന്നോറോ പേര് മാത്രമേ മരിച്ചിട്ടുണ്ടാകൂ. എന്നാലും ആഗോള ഔഷധക്കുത്തകകള്‍ക്ക് തൃപ്തിയാകണമെങ്കില്‍ ആഗോളപകര്‍ച്ചവ്യാധി എന്ന സ്ഥാനം തന്നെ വേണമെന്ന്!
ഏത് പനിയും അപകടകരമാകാമെന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടത്തുന്ന ഒട്ടേറെ ഭിഷഗ്വരന്മാരുണ്ടെങ്കിലും പനി ശരീരത്തിലെ മൊത്തം കോശങ്ങളെ തപിപ്പിച്ച് ദുര്‍മേദസ്സും വിഷാംശങ്ങളും ചയാപയ പ്രവര്‍ത്തനത്തെ നൈരന്തര്യം കൊണ്ട് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും നീക്കി ശരീരത്തെ ശുദ്ധീകരിക്കാനുള്ള ഒരു മഹാസംവിധാനമാണെന്ന വസ്തുത തിരിച്ചറിഞ്ഞ ധാരാളം ആരോഗ്യശാസ്ത്ര വിദഗ്ധരും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവരില്‍ ചിലര്‍ മാധ്യമങ്ങളിലൂടെ ബഹുജനങ്ങളെ ബോധവത്കരിച്ചുവരുന്നത് വലിയ അനുഗ്രഹമാകുന്നു. പനിപ്പേടി മാറി ജനങ്ങള്‍ പനിയെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ അതൊരു പ്രശ്നമേ അല്ലാതാകും. അപ്പോള്‍ ബഹുരാഷ്ട്ര മരുന്ന് മാഫിയ ഒഴികെയുള്ളവര്‍ക്കെല്ലാം സൌഖ്യമായിരിക്കും.
മുഹമ്മദ് നബി(സ)യും സച്ചരിതരായ അനുചരന്മാരും പനിയെ ഭയപ്പെടാത്തവരായിരുന്നു. പനി ഉണ്ടായിരിക്കെ അവര്‍ യാത്ര ചെയ്യുകയും ഹജ്ജും ഉംറയും മറ്റും നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി (3924) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``റസൂല്‍ (മക്കയില്‍) വന്നപ്പോള്‍ ബഹുദൈവവാദികള്‍ പറഞ്ഞു: നിങ്ങളുടെ അടുക്കല്‍ വരുന്നത് യഥ്രിബിലെ (മദീനയിലെ) പനി നിമിത്തം ദുര്‍ബലരായ ഒരു സംഘമാകുന്നു. അപ്പോള്‍, കഅ്ബാ പ്രദക്ഷിണത്തിന്റെ മൂന്ന് റൌണ്ട് വേഗത്തില്‍ നടന്നുകൊണ്ട് നിര്‍വഹിക്കാന്‍ നബി(സ) അവരോട് കല്പിച്ചു. രണ്ടു റുക്നിനുമിടയിലുള്ള (റുക്നുല്‍ യമാനിക്കും ഹജറുല്‍ അസ്വദിനും ഇടയിലുള്ള) ഭാഗം സാധാരണ നിലയില്‍ നടക്കാനും കല്പിച്ചു. അവരുടെ ജീവന് നിലനിര്‍ത്തണം എന്നത് മാത്രമാണ് എല്ലാ റൌണ്ടിലും വേഗത്തില്‍ നടക്കാന്‍ കല്പിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായത്.

0 comments:
Post a Comment