അരയില്‍ ചരട്‌ കെട്ടല്‍
ചോദ്യം :

നമ്മുടെ നാട്ടില്‍ ചെറിയ കുട്ടികളും മുതിര്‍ന്നവരും ചരട്‌ (അരാക്ക്‌) അരയില്‍ കെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ആയതിന്റെ ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ വിശദീകരിക്കാമോ ?

ഉത്തരം :

ചരട്‌ എന്തിനുവേണ്ടി കെട്ടുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അത്‌ സംബന്ധമായ ഇസ്‌ലാമിക വിധി. തുണി അതില്‍ കോര്‍ത്ത്‌ ഉടുക്കുക പോലുള്ള ഏതെങ്കിലും ലൗകികമായ ആവശ്യത്തിനു വേണ്ടിയാണ്‌ ചരട്‌ കെട്ടുന്നതെങ്കില്‍ അത്‌ തികച്ചും അനുവദനീയമായ കാര്യമാകുന്നു. എന്നാല്‍ ചരട്‌ മുഖേന അഭൗതികമായ വല്ല നേട്ടവും ലഭിക്കുമെന്നോ വല്ല ഉപദ്രവവും നീങ്ങിപ്പോകുമെന്നോ പ്രതീക്ഷിച്ചുകൊണ്ടാണ്‌ അത്‌ കെട്ടുന്നതെങ്കില്‍ അത്‌ ശിര്‍ക്കിന്റെ ഇനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌.

0 comments:

Post a Comment