പ്രവാചകത്വവും പുരുഷാധിപത്യവും
ചോദ്യം :

"ജനസമൂഹങ്ങളെ ദൈവികമാര്‍ഗത്തിലേക്ക്‌ ക്ഷണിക്കാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പ്രവാചകരെ അയച്ചിട്ടുണ്ടെന്ന്‌ ഇസ്ലാം പറയുന്നു. എങ്കിലും അതില്‍ ഒരു പെണ്‍പ്രവാചകന്‍ പോലും ഇല്ലാതെ പോയത്‌ എന്തുകൊണ്ട്‌?" ഇസ്ലാം പുരുഷാധിപത്യത്തിന്റെ മതമാണെന്ന്‌ സമര്‍ഥിക്കാന്‍ ഉദ്ധരിക്കാറുള്ള വരികളാണിത്‌. 'മുസ്‌ലിം' എന്തുപറയുന്നു ?

ഉത്തരം :

സോവിയറ്റ്‌ യൂണിയന്‍, ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലൊന്നും ഇത:പര്യന്തം വനിതാപ്രസിഡന്റോ വനിതാ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല എന്നതും, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ ഭരിച്ച ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നാളിതുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല എന്നതും കമ്യൂണിസം പുരുഷാധിപത്യ പ്രത്യയശാസ്‌ത്രമാണെന്നതിന്‌ തെളിവാണെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഇസ്ലാം വിമര്‍ശകര്‍ അത്‌ അംഗീകരിക്കുമോ ?

0 comments:

Post a Comment