നിരീശ്വരത്വവും, ബഹുദൈവത്വവും
ശിര്‍ക്കാണോ നിരീശ്വരവാദമാണോ ഏറ്റവും വലിയ പാപം

 ഈശ്വരവിശ്വാസം തന്നെയില്ലാത്ത നിരീശ്വരവാദികള്‍ ബഹുദൈവവിശ്വാസികളെയും സത്യവിശ്വാസികളെയും ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ കിരാത മര്‍ദനങ്ങളഴിച്ചുവിട്ട ഒട്ടേറെ ചരിത്രം ലോകത്തുണ്ടായിട്ടുണ്ടല്ലോ. നിരീശ്വരവാദികളെല്ലാം തന്നെ ഇന്നും മതവിശ്വാസത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത നിരീശ്വരവാദമാണോ അല്‌പമെങ്കിലും അയവുള്ള ബഹുദൈവവിശ്വാസം (ശിര്‍ക്ക്‌) ആണോ കൂടുതല്‍ വലിയ പാപം?

ഉത്തരം

നിരീശ്വരവാദത്തെക്കുറിച്ച്‌ പ്രത്യേകമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കുഫ്‌റിന്റെ വകുപ്പുകളില്‍ അതും ഉള്‍പ്പെടുന്നു. കുഫ്‌റും ശിര്‍ക്കും ഒരുപോലെ നരകശിക്ഷയ്ക്ക്‌ നിമിത്തമാകുന്ന പാപങ്ങളാണന്നത്രെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. നിരീശ്വരവാദികളും ബഹുദൈവവാദികളും മറ്റുള്ളവരെ ഒട്ടും ദ്രോഹിക്കുന്നില്ലെങ്കിലും അവര്‍ ഗുരുതരമായ പാപത്തില്‍ തന്നെയാണ്‌. അതിന്‌ പുറമെ അവര്‍ ജനദ്രോഹവും ക്രിമിനല്‍ കുറ്റങ്ങളും കൂടി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ ശിക്ഷ വര്‍ധിപ്പിക്കപ്പെടുകയും ചെയ്യും. കുറ്റങ്ങളുടെ ഗൌരവവും നിസ്സാരതയും കൃത്യമായി നിര്‍ണയിക്കാന്‍ അല്ലാഹുവിന്‌ മാത്രമേ കഴിയൂ.

0 comments:

Post a Comment