ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം
ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഇമെയില്‍ വഴി സൌജന്യമായി വരിക്കാരാകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേക അറിയിപ്പ്

ചെറിയമുണ്ടം ഹമീദ് മദനിയുടെ പ്രഭാഷണങ്ങള്‍ , ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും കമ്പ്യൂട്ടര്‍ പതിപ്പ് (pdf / doc രൂപത്തില്‍ ), പഴയ ലേഖനങ്ങള്‍ തുടങ്ങിയവ കൈവശമുള്ളവര്‍ അതിന്റെ ഓരോ കോപ്പി താഴെ കാണുന്ന വിലാസത്തില്‍ അയച്ചു തരാന്‍ അപേക്ഷിക്കുന്നു.

Huda Info Solutions
Aysha Commercial Square
Chemra Raod, Near Bus Stand
Tirur - 676 101
Website :http://www.hudainfo.com/
e-mail : info@hudainfo.com
Ph : 0494-3291301